Quantcast

സംസ്ഥാനത്ത് 50 ശതമാനം പേരിലും ആന്‍റിബോഡി ഇല്ലെന്ന് ഐ.സി.എം.ആര്‍ സര്‍വേ

ദേശീയതലത്തില്‍ ആന്‍റിബോഡി കൈവരിച്ചവര്‍ 67.7 ശതമാനമാണ്

MediaOne Logo

ijas

  • Updated:

    2021-07-23 12:51:47.0

Published:

23 July 2021 12:30 PM GMT

സംസ്ഥാനത്ത് 50 ശതമാനം പേരിലും ആന്‍റിബോഡി ഇല്ലെന്ന് ഐ.സി.എം.ആര്‍ സര്‍വേ
X

സംസ്ഥാനത്ത് അന്‍പത് ശതമാനം പേരിലും ആന്‍റിബോഡി ഇല്ലെന്ന് ഐ.സി.എം.ആര്‍ സീറോ സര്‍വെ. കേരളത്തില്‍ 42.7% പേരിലാണ് കോവിഡ് ആന്‍റിബോഡിയുള്ളത്. കേരളത്തിലെ മൂന്ന് ജില്ലകളിലാണ് ഐ.സി.എം.ആര്‍ സീറോ സര്‍വെ നടന്നത്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളാണ് പഠനത്തിന് ഉപയോഗിച്ചത്. ദേശീയതലത്തില്‍ ആന്‍റിബോഡി കൈവരിച്ചവര്‍ 67.7 ശതമാനമാണ്.

ഐ.സി.എം.ആര്‍ സര്‍വേ- ആന്‍റിബോഡി കൈവരിച്ചവരുടെ കണക്ക്

മെയ് 2020

കേരളം -0.33 ശതമാനം

രാജ്യം-0.73 ശതമാനം

ആഗസ്റ്റ് 2020

കേരളം -0.88 ശതമാനം

രാജ്യം-6.6 ശതമാനം

ഡിസംബര്‍ 2020

കേരളം - 11.6 ശതമാനം

രാജ്യം -21 ശതമാനം

മെയ് 2021

കേരളം - 42.7 ശതമാനം

രാജ്യം 67.6 ശതമാനം

TAGS :

Next Story