ഐസിയു പീഡനക്കേസ്: അതിജീവിതയെ പരിശോധിച്ചതിൽ വീഴ്ചപറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട്
ഡോക്ടര്‍ക്ക് ലീഗൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയമില്ലെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: ഐസിയു പീഡനക്കേസിൽ അതിജീവിതയെ പരിശോധിച്ചതിൽ മെഡിക്കൽ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായെന്ന് മനുഷ്യാവകാശ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട്. പരിശോധിച്ച ഡോക്ടർ പ്രീതി മെഡിക്കോ-ലീഗൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയസമ്പന്നയല്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
ഡോക്ടർ പ്രീതിക്കെതിരെ താൻ ഉന്നയിച്ച ആരോപണം സത്യമാണെന്ന് തെളിഞ്ഞെന്ന് അതിജീവിത പറഞ്ഞു. തനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ലെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും അതിജീവിത പ്രതികരിച്ചു. ഐജിയുടെയും മനുഷ്യാവകാശ കമ്മീഷന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അതിജീവിത കൂട്ടിച്ചേർത്തു.
വാർത്ത കാണാം:
Next Story
Adjust Story Font
16

