Quantcast

ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാൽപതോളം വിദ്യാർഥികൾക്ക് പരിക്ക്

വളാഞ്ചേരി റീജണൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2023-01-01 00:59:51.0

Published:

1 Jan 2023 6:05 AM IST

ഇടുക്കിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാൽപതോളം വിദ്യാർഥികൾക്ക് പരിക്ക്
X

ഇടുക്കി: അടിമാലി മുനിയറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 40-ഓളം വിദ്യാർഥികൾക്ക് പരിക്ക്. വളാഞ്ചേരി റീജണൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മറ്റുള്ളവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പുലർച്ചെ 1.15നാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ള റോഡിൽ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വീതി കുറഞ്ഞ റോഡാണ് അപകട കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

TAGS :

Next Story