Quantcast

തൊടുപുഴയിൽ മൂന്നുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയാണ് പിതാവ് ജീവനൊടുക്കിയത്

MediaOne Logo

Web Desk

  • Published:

    12 July 2025 10:19 PM IST

തൊടുപുഴയിൽ മൂന്നുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു
X

ഇടുക്കി: ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ പിതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്.

ജോലിക്ക് പോയ കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് വിവരം അറിയുന്നത്.

ഓട്ടിസം ബാധിച്ച മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ് കടന്നുപോയിരുന്നത്. ഇതിന്റെ മനോവിഷമത്തിലാവാം കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്ത് എത്തി വിശദമായി പരിശോധിക്കുന്നുണ്ട്.

Watch Video Report


TAGS :

Next Story