ഇടുക്കിയിലെ വടിവാള്‍ ആക്രമണം; ഗുണ്ടാ നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കുമാരമംഗലം സ്വദേശി സനിത്തിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു

തൊടുപുഴ: ഇടുക്കി കുമാരമംഗലത്ത് വടിവാള്‍ കൊണ്ട് ആക്രമിച്ച സംഭവത്തില്‍ ഗുണ്ടാ നേതാവ് കുന്നേല്‍ രതീഷ് ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍. പിടിയിലായ അഞ്ചുപേരും കാപ്പ കേസിലെ പ്രതികളാണ്. ഇവര്‍ക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല.
മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ കുമാരമംഗലം സ്വദേശി സനിത്തിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.
Next Story
Adjust Story Font
16

