Quantcast

മറയൂരിൽ റിട്ട. എസ്.ഐയെ വെട്ടിക്കൊന്ന സംഭവം; സഹോദരി പുത്രന്‍ പിടിയില്‍

അരുണിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്

MediaOne Logo

Web Desk

  • Published:

    20 Feb 2024 9:39 AM IST

Rt. SI murder case
X

ഇടുക്കി: മറയൂരിൽ റിട്ടയർഡ് എസ്.ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ. കാന്തല്ലൂർ സ്വദേശി അരുൺ ആണ് പിടിയിലായത്.കൊല്ലപ്പെട്ട ലക്ഷ്മണന്റെ സഹോദരി പുത്രനാണ് പ്രതി.

സംഭവത്തിനു ശേഷം അരുണ്‍ ഒളിവിൽ പോയിരുന്നു. ഇന്നലെ വൈകിട്ടാണ് കൊലപാതകം നടന്നത്. മറയൂർ കാന്തല്ലൂർ റോഡിൽ സർക്കാർ ഹൈസ്‌കൂളിന് സമീപത്തുവെച്ചായിരുന്നു സംഭവം. ലക്ഷ്മണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തമിഴ്നാട് പൊലീസില്‍ നിന്ന് വിരമിച്ചയാളാണ് ലക്ഷ്മണന്‍.

മൊബൈൽ, ഇന്റർനെറ്റ് ഉപയോഗത്തിന് അടിമയായ അരുണിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വെച്ചതാണ് പ്രകോപന കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


TAGS :

Next Story