തൊടുപുഴയിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ
ടി.എം സലീമിനെയാണ് തൊടുപുഴ പടിഞ്ഞാറേ കോടിക്കുളത്ത് യൂത്ത് ലീഗ് പ്രവർത്തകർ വഴിയിൽ തടഞ്ഞത്

ഇടുക്കി: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലീമിനെയാണ് തൊടുപുഴ പടിഞ്ഞാറേ കോടിക്കുളത്ത് യൂത്ത് ലീഗ് പ്രവർത്തകർ വഴിയിൽ തടഞ്ഞത്. തദേശ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ച പഞ്ചായത്ത് കമ്മിറ്റി നേതാക്കളെ പുറത്താക്കാത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന നേതാവിനെ വഴിയിൽ തടഞ്ഞത്. കോടിക്കുളത്ത് ലീഗ് കുടുംബ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിയതായിരുന്നു നേതാക്കൾ.
Next Story
Adjust Story Font
16

