Quantcast

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ

പരിചയത്തിലുള്ള മൂന്ന് കുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്

MediaOne Logo

Web Desk

  • Published:

    28 April 2022 5:27 PM IST

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ
X

ഇടുക്കി: കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി തെക്കേൽ വർഗ്ഗീസ് (76) ആണ് പിടിയിലായത്.

പരിചയത്തിലുള്ള മൂന്ന് കുട്ടികളെയാണ് ഇയാൾ ഉപദ്രവിച്ചത്. കുട്ടികൾ ഇക്കാര്യം വീട്ടിൽ പറഞ്ഞതോടെ മാതാപിതാക്കൾ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകുകയായിരുന്നു.

ഡി.വൈ.എസ്.പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

TAGS :

Next Story