Quantcast

ഭക്ഷണം കഴിക്കാന്‍ വൈകിയതിന് മകന്‍ തലയ്ക്കടിച്ചു; ഇടുക്കിയിലെ തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്

കിടപ്പുരോഗിയായ തങ്കമ്മയും മകന്‍ സജീവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്

MediaOne Logo

Web Desk

  • Updated:

    2023-08-10 04:44:59.0

Published:

10 Aug 2023 9:51 AM IST

idukki thankamma murder case son arrest
X

ഇടുക്കി: മണിയാറൻകുടി സ്വദേശി തങ്കമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഭക്ഷണം കഴിക്കാൻ വൈകിയതിന് മകൻ സജീവ് കിടപ്പുരോഗിയായ തങ്കമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. സജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ 30നാണ് സംഭവം നടന്നത്. തങ്കമ്മയും സജീവും മാത്രമാണ് വീട്ടില്‍ താമസം. തങ്കമ്മയെ പരിചരിച്ചിരുന്നത് സജീവാണ്. ഭക്ഷണം കഴിക്കാന്‍ വൈകിയതിനാണ് മദ്യലഹരിയിലായിരുന്ന സജീവ് തങ്കമ്മയെ മര്‍ദിച്ചത്. തുടര്‍ന്ന് അവശനിലയിലായ തങ്കമ്മയെ ആശുപത്രിയിൽ എത്തിച്ചതും സജീവാണ്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആഗസ്ത് ഏഴിനാണ് തങ്കമ്മ മരിച്ചത്.

തുടര്‍ന്ന് പൊലീസ് കേസെടുത്തു. സജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മര്‍ദിച്ച സംഭവം പുറത്തുവന്നത്. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.



TAGS :

Next Story