Quantcast

ഐഎഫ്എഫ്കെ ഫുൾ ടൈം അച്ചീവ്‌മെന്റ് അവാർഡ് ക്രിസ്റ്റോഫ് സനൂസിക്ക്

പോളിഷ് സംവിധായകനും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിയുടെ ആറ് സിനിമകൾ ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിക്കും

MediaOne Logo

Web Desk

  • Published:

    22 Nov 2023 1:44 PM GMT

Christoph Sanusi
X

തിരുവനന്തപുരം: 28ആമത് കേരള രാജ്യന്തര ചലച്ചിത്രമേളയുടെ ഫുൾ ടൈം അചീവ്മെൻ്റ് അവാർഡ് പോളിഷ് സംവിധായകനും തിരക്കഥാകൃത്തുമായ ക്രിസ്റ്റോഫ് സനൂസിക്ക്. പത്ത് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സനൂസിയുടെ ആറ് സിനിമകൾ ഇത്തവണത്തെ മേളയിൽ പ്രദർശിപ്പിക്കും.

നാടകസംവിധായകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനാണ്. 1969-ലാണ് തന്റെ ആദ്യത്തെ ഫീച്ചർ ഫിലിം ക്രിസ്റ്റോഫ് സനൂസി സംവിധാനം ചെയ്തത്. 1972-ൽ സംവിധാനം ചെയ്ത ഇല്യൂമിനേഷൻ നിരവധി പുരസ്കാരങ്ങൾ നേടി. 2012 നവംബറിൽ ഗോവ അന്തർദേശീയ ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ഇദ്ദേഹത്തെ ആദരിച്ചു.

യൂറോപ്യൻ ഫിലിം അക്കാദമി ബോർഡ്, പോളിഷ് അക്കാദമി ഓഫ് സയൻസ് തുടങ്ങിയവയിൽ അംഗമായി പ്രവർത്തിക്കുന്നു. ദ സ്ട്രക്ചർ ഓഫ് ക്രിസ്റ്റൽസ് (1969), ബിഹൈൻഡ് ദ വോൾ (1971), കാമോഫ്ലാഷ് (1977), വീക്കെൻഡ് സ്റ്റോറീസ് (1996), സപ്ലിമെന്റ് (2001), റീവിസിറ്റഡ് (2009) തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതാണ്. ഗോൾഡൻ ലെപ്പേർഡ് പുരസ്കാരം, ലൊകാർണോ,1974 - ഇല്യൂമിനേഷൻ, മികച്ച സംവിധായകനുള്ള പുരസ്കാരം, കാൻ,1980 - ദ കോൺസ്റ്റന്റ് ഫാക്ടർ, സ്പെഷ്യൽ ജൂറി പുരസ്കാരം - ടോക്കിയോ,1996 - അറ്റ് ഫുൾ ഗാലപ്പ്, ഗോൾഡൻ ലയൺ പുരസ്കാരം, വെനീസ്,1984 - എ ഇയർ ഓഫ് ദ് ക്വയറ്റ് സൺ തുടങ്ങിയവ നേടിയിട്ടുണ്ട്.

TAGS :

Next Story