ഐഎച്ച്ആർഡി താത്കാലിക ഡയറക്ടര്‍ സ്ഥാനം; വി.എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്

എറണാകുളം: ഐഎച്ച്ആർഡി ഡയറക്ടറായി നിയമിതനായ ഡോക്ടർ വി.എ അരുണ്‍കുമാറിന്റെ യോഗ്യത ചോദ്യം ചെയ്തുള്ള ഹരജിയിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. അക്കാദമിക് ഡീൻ ഡോ. വിനു തോമസ് നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി.കെ സിങ്ങിൻ്റെ നടപടി.
അരുണ്‍ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് യോഗ്യത മറികടന്ന് പദവിയില്‍ എത്തിയോ എന്ന് അന്വേഷിക്കണമെന്നുമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
അരുൺ കുമാറിന് ഐഎച്ച്ആർഡി ഡയറക്ടറാവാൻ നിഷ്കർഷിക്കപ്പെട്ട അധ്യാപക പരിചയമില്ലെന്നും മുൻ മുഖ്യമന്ത്രിയുടെ മകനെന്ന രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ക്ലർക്കായി ജോലിയിൽ പ്രവേശിക്കുകയും പിന്നീട് ഡയറക്ടർ ആയതും പരിശോധിക്കണമെന്നാണ് കോടതി നിർദേശം.
യൂനിവേഴ്സിറ്റി വൈസ് ചാൻസലറിന്റെ തത്തുല്യമായ ഐഎച്ച്ആർഡി ഡയറക്ടർ പദവിക്ക് യുജിസി മാനദണ്ഡപ്രകാരം പ്രൊഫസർ ആയി ഏഴ് വർഷത്തെ പരിചയം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
Adjust Story Font
16

