Quantcast

അനധികൃത ഖനനം; സിറോ മലങ്കരസഭ ബിഷപ്പടക്കം അഞ്ച് പുരോഹിതർ അറസ്റ്റിൽ

തിരുനെൽ വേലിയിൽ അനധികൃത മണൽ ഖനനം നടത്തിയെന്നാണ് കേസിലാണ് അറസ്റ്റ്

MediaOne Logo

Web Desk

  • Updated:

    2022-02-08 06:17:22.0

Published:

8 Feb 2022 5:30 AM GMT

അനധികൃത ഖനനം; സിറോ മലങ്കരസഭ ബിഷപ്പടക്കം അഞ്ച് പുരോഹിതർ അറസ്റ്റിൽ
X

തമിഴ്നാട്ടിൽ സിറോ മലങ്കരസഭ ബിഷപ്പടക്കം അഞ്ച് പുരോഹിതർ അറസ്റ്റിലായി. തിരുനെൽവേലിയിൽ അനധികൃത മണൽ ഖനനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. സിറോ മലബാർ സഭ ബിഷപ്പ് സാമുവൽ മാർ ഐറിനിയോസ്, ഫാദർ ജോസഫ് ചാമക്കാല, ഷാജി തോമസ് മണികുളം, ജോർജ് സാമുവൽ, ജിജോ ജെയിംസ്, ജോസ് കാളിവയൽ തുടങ്ങിയവരെയാണ് തമിഴ്നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി മാനവൽ ജോർജിനെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരായി നിയമ നടപടികൾ ആരംഭിച്ചതായി സഭാ നേതൃത്വം അറിയിച്ചിരുന്നു.

സിറോ മലങ്കരസഭയുടെ തമിഴ്നാട്ടിലുള്ള 300 ഏക്കർ ഭൂമിയിൽ മണൽ ഖനനം നടത്തി എന്നാണ് കേസ്. 27,773 ക്യൂബിക് മീറ്റർ അളവിൽ ഖനനം നടത്തിയതായി കണ്ടെത്തിയിരുന്നു. ശേഷം ഒമ്പത് കോടിയലധികം രൂപ പിഴ ചുമത്തിയിരുന്നു. തമിഴ്നാട്ടിലെ താമര ഭരണിപുഴയുടെ അടുത്ത് താമസിക്കുന്നവർ ഇതിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിൽ നേരിട്ട് കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിസിഐഡി സംഘം ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2019 മുതൽ അഞ്ച് വർഷത്തേക്കാണ് ഖനനത്തിനുള്ള അനുമതി ഉണ്ടായിരുന്നത്. പക്ഷെ ഇത് മറയാക്കി അനധികൃത ഖനനം നടത്തുകയായിരുന്നു. ശനിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിൽ രണ്ട് പേർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുനെൽവേലിയിൽ ചികിത്സയിലാണ്. ഡിസ്ചാര്‍ജ് ചെയ്ത ഉടനെ അവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.




TAGS :

Next Story