Quantcast

അന്വേഷണ റിപ്പോർട്ട് വന്നാൽ ഉടൻ നടപടി; വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി

സ്‌കൂൾ അധികൃതർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-07-18 05:40:05.0

Published:

18 July 2025 11:09 AM IST

അന്വേഷണ റിപ്പോർട്ട് വന്നാൽ ഉടൻ നടപടി; വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി
X

പാലക്കാട്: അന്വേഷണ റിപ്പോർട്ട് വന്ന ഉടൻ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി മീഡിയവണിനോട് പറഞ്ഞു. റിപ്പോർട്ട് വന്നാൽ മാത്രമെ ആരുടെ ഭാഗത്താണ് വീഴ്ച്ചയെന്ന് മനസിലാകു. സ്‌കൂൾ അധികൃതർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേബിളിങ്ങ് ചെയ്യുന്നതിനായി വലിയ സാമ്പത്തിക ചിലവുണ്ട്. കൊണ്ടോട്ടിയിൽ ഷോക്കേറ്റ് മരിച്ചത് മരം ഇലട്രിക് കമ്പിക്ക് മുകളിലൂടെ വീണതിനാലാണ്. ജനങ്ങൾ വിളിച്ചാൽ കെഎസ്ഇബി ഉദ്യോഗസ്ഥർ എത്താതിരിക്കില്ല. മറ്റ് ജോലികൾ ചെയ്യുന്നതിനാലാകും ഉദ്യോഗസ്ഥർ വരാതിരുന്നതെന്നും മന്ത്രി പറഞ്ഞു.

watch video:

TAGS :

Next Story