Quantcast

കൊല്ലത്ത് യുവാവിന് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു

ഉമയനല്ലൂർ സ്വദേശി റിയാസിനാണ് പൊള്ളലേറ്റത്

MediaOne Logo

Web Desk

  • Published:

    27 Nov 2024 12:11 AM IST

കൊല്ലത്ത് യുവാവിന് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു
X

കൊല്ലം: കൊല്ലം കൊട്ടിയം മൈലാപ്പൂരിൽ യുവാവിന് ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റു. ഉമയനല്ലൂർ സ്വദേശി റിയാസിനാണ് പൊള്ളലേറ്റത്. കൊല്ലം ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമീപത്ത് ഉണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും തീപിടിച്ചു. കുറച്ച് നാളുകളായി നാട്ടിൽ ഇല്ലാതിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്. സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, മറ്റാരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചതാണോ എന്ന് സംശയം ഉയരുന്നുണ്ട്. റിയാസിന്റെ വിശദമൊഴി രേഖപ്പെടുത്തിയ ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകു എന്ന് കൊട്ടിയം ഇൻസ്പെക്ടർ അറിയിച്ചു.

TAGS :

Next Story