തലശ്ശേരിയിൽ വിദ്യാർഥിനി സഹപാഠിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു

ഇരുവരും തമ്മിൽ കുറിച്ചു കാലമായി ചില തർക്കങ്ങളുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-29 14:30:43.0

Published:

29 Jun 2022 2:30 PM GMT

തലശ്ശേരിയിൽ വിദ്യാർഥിനി സഹപാഠിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ചു
X

കണ്ണൂർ: തലശ്ശേരിയിൽ വിദ്യാർഥിനി സഹപാഠിയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു. പ്ലസ് ടു വിദ്യാർഥിനിയാണ് സഹപാഠിയെ ആക്രമിച്ചത്. ബി.ഇ.എം.പി സ്‌കൂളിലെ പരീക്ഷാ ഹാളിൽ മൂന്നു മണിയോടെയാണ് സംഭവം നടന്നത്. ആക്രമിക്കപ്പെട്ട വിദ്യാർഥിനിയുടെ കഴുത്തിലും കയ്യിലും ബ്ലേഡ് കൊണ്ടുള്ള മുറിവുകളുണ്ട്.

ഇരുവരും തമ്മിൽ കുറിച്ചു കാലമായി ചില തർക്കങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാർഥിനി ബ്ലേഡ് കൊണ്ട് ആക്രമിച്ചത്. ആക്രമണം നടന്നതിനെ തുടർന്ന് വിദ്യാർഥികളും അധ്യാപകരും ചേർന്ന് ആക്രമിച്ച വിദ്യാർഥിയെ പിടിച്ചുമാറ്റി. നേരിയ തോതിൽ പരിക്കേറ്റ വിദ്യാർഥിനി ചികിത്സയിലാണ്.


In Thalassery, a student attacked her classmate with a blade

TAGS :

Next Story