Quantcast

താമരശ്ശേരി ചുരത്തിൽ മരം നിലംപൊത്താറായ നിലയിൽ

മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2025-06-16 15:28:38.0

Published:

16 Jun 2025 6:41 PM IST

താമരശ്ശേരി ചുരത്തിൽ മരം നിലംപൊത്താറായ നിലയിൽ
X

താമരശ്ശേരി: വയനാട് താമരശ്ശേരി ചുരത്തിൽ മരം നിലംപൊത്താറായ നിലയിൽ. ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് മരം നിലംപൊത്താറായ അവസ്ഥയിലുള്ളത്. അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നുണ്ട്.

അപകട സാധ്യതയുള്ളതിനാൽ ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. മരം നാളെ രാവിലെ 9 മണിയോടെ മുറിക്കും. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

TAGS :

Next Story