ബേപ്പൂരിൽ മത്സ്യത്തൊഴിലാളി സോളമനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പിടികൂടി
കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) എന്നയാളാണ് പിടിയിലായത്.

പിടിയിലായ പ്രതി മുദാക്കര ജോസ്
കോഴിക്കോട്: ബേപ്പൂരിൽ മത്സ്യത്തൊഴിലാളി സോളമനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടി. കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) എന്നയാളാണ് പിടിയിലായത്.
ബേപ്പൂർ ഹാർബറിന് സമീപത്തുള്ള ത്രീ സ്റ്റാർ ലോഡ്ജിൽ അനീഷ് എന്നയാൾ എടുത്ത വാടക മുറിയിൽ മൂന്ന് ദിവസത്തേക്ക് അതിഥിയായി താമസിക്കുകയായിരുന്നു. അതിനിടയിലാണ് കൊലപാതകം നടന്നത്.എസിപി, എ.എം സിദ്ധിഖിന്റെ കീഴിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും, ബേപ്പൂർ പോലീസും ചേർന്നാണ് പുന്നപ്രയിൽ നിന്നും തൂത്തുക്കുടിയിലേക്ക് പോവുകയായിരുന്ന പ്രതിയെ പിടികൂടിയത്.
സോളമനുമായി മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലം, കായംകുളം, കന്യാകുമാരി, തിരുവനന്തപുരം, കുരീപുഴ,പുന്നപ്ര എന്നീ സ്ഥലങ്ങളിലൂടെ പ്രതി പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ മാറി മാറി സഞ്ചരിച്ചു. ഇതിനിടയിൽ കായംകുളത്ത് വച്ച് പ്രതി ഒരു അപരിചിതനിൽ നിന്നും ഫോൺ വാങ്ങി അമ്മയെ വിളിച്ചിരുന്നു. ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതി ചെന്നിട്ടുള്ള സ്ഥലങ്ങളിൽ എല്ലാം പുറകെ സഞ്ചരിച്ച് ആണ് ഇയാളെ പിടികൂടിയത്. പുന്നപ്രയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ എത്തിയ പ്രതി വസ്ത്രം മാറി തൂത്തുക്കുടിയിലേക്ക് പോകുന്ന വഴിയിലാണ് പോലീസിന്റെ കയ്യിൽ അകപ്പെടുന്നത്.
Adjust Story Font
16

