Quantcast

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: എ.എ.റഹീമും പി. സന്തോഷ് കുമാറും പത്രിക സമർപ്പിച്ചു

നിയമസഭാ സെക്രട്ടറിക്കു മുമ്പാകെയാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    18 March 2022 9:39 AM GMT

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്: എ.എ.റഹീമും പി. സന്തോഷ് കുമാറും പത്രിക സമർപ്പിച്ചു
X

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളായ എ.എ. റഹീമും പി. സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിക്കു മുമ്പാകെയാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്.

എഎ റഹീം ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻറാണ്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹീം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കലയിൽ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പി എ മുഹമ്മദ് റിയാസ് മന്ത്രിയായതോടെ റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡൻറായത്.

In the Rajya Sabha by-elections, the Left Front candidates A.A. Rahim and P. Santosh Kumar filed nomination papers.

TAGS :

Next Story