Quantcast

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരന്‍റെ കൈ തല്ലിയൊടിച്ച് സഹപാഠികൾ

പൊലീസിൽ പരാതി നൽകാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥർ ലാഘവത്തോടെയാണ് പെരുമാറിയതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-22 10:03:56.0

Published:

22 Sep 2023 9:58 AM GMT

Thiruvananthapuram, beaten, classmates, school fights, latest malayalamnews, തിരുവനന്തപുരം, അടിച്ചു, സഹപാഠികൾ, സ്കൂൾ വഴക്കുകൾ, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തിരുവനന്തപുരം: പാറശാലയിൽ വിദ്യാർത്ഥിക്ക് ക്രൂര മർദനം. പാറശ്ശാല സർക്കാർ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായാണ് പരാതി. കൃഷ്ണകുമാറിനാണ് പരിക്കേറ്റത്.

രണ്ട് സഹപാഠികള്‍ ചേർന്ന് കൃഷ്ണകുമാറിനെ മർദിച്ചെന്നാണ് പരാതി. നേരത്തെ ഇവർ മറ്റൊരു സഹപാഠിയെ അടിച്ചത് കൃഷ്ണകുമാർ കണ്ടിരുന്നു. ഈ വിവരം അധ്യാപികയോട് പറഞ്ഞതിന്‍റെ വൈരാക്യമാണ് മർദനത്തിലേക്ക് നയിച്ചത്.

എന്നാൽ സംഭവത്തിൽ പൊലീസിൽ പരാതി നൽകാനെത്തിയപ്പോള്‍ ഉദ്യോഗസ്ഥർ ലാഘവത്തോടെയാണ് പെരുമാറിയതെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു.

TAGS :

Next Story