രാഹുലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം; കെയർ ടേക്കറെ വിളിച്ചു വരുത്തി എസ്ഐടി
രാഹുൽ താമസിക്കുന്ന പാലക്കാട് ഫ്ലാറ്റ് സമുച്ചയത്തിലെ കെയർ ടേക്കറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവത്തിൽ കെയർ ടേക്കറെ വിളിച്ചു വരുത്തി എസ്ഐടി. രാഹുൽ താമസിക്കുന്ന പാലക്കാട് ഫ്ലാറ്റ് സമുച്ചയത്തിലെ കെയർ ടേക്കറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങൾ മാത്രമാണ് ഫ്ലാറ്റിലെ ഡിവിആറിൽ നിന്നും അപ്രത്യക്ഷമായത്. അപ്പാർട്ട്മെൻ്റ് കെയർ ടേക്കറെ സ്വാധീനിച്ച് നീക്കം ചെയ്തതെന്നാണ് സംശയം.
പാലക്കാട്ടെ രാഹുൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് മെയ് അവസാന വാരം പീഡിപ്പിച്ചെന്ന യുവതിയുടെ മൊഴി പ്രകാരം കഴിഞ്ഞ ദിവസം നാലുമണിക്കൂർ നീണ്ട പരിശോധനയായിരുന്നു അന്വേഷണസംഘം. നടത്തിയിരുന്നത്. എന്നാൽ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല.ഡിവിആര്‍ കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് രാഹുൽ പാലക്കാട് നിന്നും പോയദിവസത്തെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയത്.
രാഹുൽ രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു. കാർ സിനിമ താരത്തിന്‍റേതാണെന്ന സംശയവും പൊലീസിനുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായി യുവതി സമർപ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുലിന്‍റെ സംഭാഷണം തന്നെയെന്ന് പ്രാഥമിക പരിശോധന റിപ്പോർട്ട് പുറത്തുവന്നു. ശബ്ദരേഖയിൽ കൃത്രിമം നടന്നിട്ടില്ല. ഡബ്ബിങ് , എഐ സാധ്യതകളെ പൂർണമായും തള്ളിയാണ് പരിശോധന ഫലം. പബ്ലിക് ഡൊമൈനിൽ നിന്നാണ് രാഹുലിന്‍റെ ശബ്ദം ശേഖരിച്ചത്.
അതിനിടെ രാഹുൽ തിരുവനന്തപുരത്തെത്തിയെന്ന വിവരം പൊലീസ് തള്ളി. രാഹുൽ ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമെന്ന് വിലയിരുത്തൽ. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി നീക്കങ്ങൾ നടന്നതായും കണ്ടെത്തൽ. തൃശൂർ,പാലക്കാട്, കോയമ്പത്തൂർ ബാംഗ്ലൂർ എന്നിവടങ്ങളിൽ ഇന്ന് കൂടുതൽ പരിശോധന നടത്തും. സംസ്ഥാന വ്യാപകമായും നിരീക്ഷണം നടത്തും. പ്രധാനമായും പാലക്കാട് കേന്ദ്രീകരിച്ചാണ് പരിശോധന. രാഹുൽ കൂടുതൽ യാത്ര ചെയ്യാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

