Quantcast

പ്രതിപക്ഷ നേതാക്കള്‍ക്ക് അസൗകര്യം; മുഖ്യമന്ത്രി വിളിച്ച യോഗം വൈകീട്ടത്തേക്ക് മാറ്റി

യോഗത്തിൽ വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    15 Jan 2024 10:52 AM IST

pinarayi vijayan ,V. D. Satheesan,LDF,UDF,latest malayalam news,പ്രതിപക്ഷം,മുഖ്യമന്ത്രി പിണറായി വിജയന്‍,വി.ഡി സതീശന്‍
X

തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം വൈകീട്ടത്തേക്ക് മാറ്റി. പ്രതിപക്ഷ നേതാക്കളുടെ അസൗകര്യം മൂലമാണ് ചർച്ച മാറ്റിവെച്ചത്. യോഗത്തിൽ വി.ഡി സതീശനും പി.കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും. ചർച്ച ഉച്ചയ്ക്ക് ശേഷം 3.30 ന് നടക്കും.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാനായി വി.ഡി സതീശന്‍ ഇന്നലെ മണിപ്പൂരിലെത്തിയിരുന്നു. തിരികെ ഇന്ന് രാവിലെ കേരളത്തിലെത്തേണ്ടതായിരുന്നു. ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം വിമാന സര്‍വീസുകള്‍ വൈകുകയാണ്. ഈ സാഹചര്യത്തില്‍ രാവിലെ യോഗത്തിന് എത്താന്‍ സാധിക്കില്ലെന്ന് സതീശന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടര്‍ന്നാണ് യോഗം വൈകിട്ടത്തേക്ക് മാറ്റിയത്.

യോഗം ഇന്ന് രാവിലെ പത്ത് മണിക്ക് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഡൽഹിയിലെ പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനെയും പങ്കെടുപ്പിക്കാനാണ് സര്‍ക്കാറിന്‍റെ ശ്രമം.


TAGS :

Next Story