Quantcast

കേരളത്തിൽ സി.എന്‍.ജിക്ക് രണ്ട് വില; അധിക വില ഈടാക്കി ഇന്ത്യൻ - ഓയിൽ അദാനി കോർപ്പറേഷന്‍

എറണാകളും മുതൽ കാസർകോടുവരെയുള്ള ജില്ലകളില്‍ ഒരു കിലോ സി.എന്‍.ജി ക്ക് ഈടാക്കുന്നത് 91 രൂപ

MediaOne Logo

Web Desk

  • Updated:

    2023-02-11 04:13:02.0

Published:

11 Feb 2023 1:53 AM GMT

CNG
X

CNG

കോഴിക്കോട്: എറണാകുളം മുതല്‍ കാസർകോട് വരെയുള്ള ജില്ലകളില്‍ സി.എന്‍.ജി യുടെ വില കുറക്കാതെ ഇന്ത്യൻ - ഓയിൽ അദാനി കോർപറേഷന്‍. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ കിലോക്ക് 83 രൂപക്കാണ് മറ്റൊരു കമ്പനി സി.എന്‍.ജി വിതരണം ചെയ്യുന്നത്. എന്നാല്‍ വടക്കൻ ജില്ലകളിൽ 91 രൂപയാണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഒരു കിലോക്ക് ഈടാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ സി.എന്‍.ജി വിതരണം ചെയ്യുന്നത് എ ജി ആന്‍റ് പി പ്രഥം എന്ന കമ്പനിയാണ്. ഒരു കിലോക്ക് 83 രൂപയാണ് ഈ ജില്ലകളില്‍ സി എന്‍ ജി ഇന്ധന വില. എന്നാല്‍ എറണാകളും മുതല്‍ കഥമാറും. എറണാകളും മുതല്‍ കാസർകോടുവരെയുള്ള ജില്ലകളില്‍ ഒരു കിലോ സി എന് ജി ഇന്ധനം നിറയ്ക്കാന്‍ 91 രൂപ കൊടുക്കേണ്ടി വരും.

കേരളത്തിനകത്ത് സി എന് ജിയുടെ വില വ്യത്യാസം ഒരു കിലോക്ക് 8 രൂപ.എറണാകുളം മുതലുള്ള ജില്ലകളില്‍ സി എന്‍ ജി വിതരണം ചെയ്യുന്നത് ഇന്ത്യന് ഓയില് അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ്. യുക്രൈന്‍യുദ്ധസമയത്തുണ്ടായ വർധനക്ക് ശേഷം അന്താരാഷ്ട്ര വിപണിയിലെ വില കുറഞ്ഞെങ്കിലും അതിനനുസരിച്ച് കേരളത്തിലെ വില കുറക്കാത്തതാണ് കാരണം ഒരു സംസ്ഥാനത്തിനകത്തു തന്നെ വ്യത്യസ്ത വില നല്കി സി എന് ജി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍.

TAGS :

Next Story