Quantcast

മട്ടൻ കറി കുറഞ്ഞതിൽ പ്രകോപിതനായ തടവുകാരൻ ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു

ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു സംഭവം.

MediaOne Logo

Web Desk

  • Published:

    29 May 2023 12:39 PM IST

inmate, enraged by the lack of mutton curry, assaulted the prison officials
X

തിരുവനന്തപുരം: ജയിലിൽ ഊണിനൊപ്പം വിളമ്പിയ മട്ടൻ കറിയുടെ അളവ് കുറഞ്ഞുപോയതിൽ പ്രകോപിതനായ തടവുകാരൻ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള ജയിൽ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. മയക്കുമരുന്ന് കേസിലെ പ്രതിയായ വയനാട് സ്വദേശി ഫൈജാസ് (42) ആണ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. ഇയാൾക്കെതിരെ ജയിൽ അധികൃതരുടെ പരാതിയിൽ പൂജപ്പുര പൊലീസ് കേസെടുത്തു.

ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു സംഭവം. മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് ഫൈജാസ് ബഹളം വെച്ചു. ഇത് സംബന്ധിച്ച് ചുമതലക്കാരായ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായി. വിവരമറിഞ്ഞ് ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയപ്പോൾ ഫൈജാസ് ഭക്ഷണം പാത്രത്തോടെ വേസ്റ്റ് ബക്കറ്റിലേക്കു വലിച്ചെറിയുകയും തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യുകയുമായിരുന്നു.


TAGS :

Next Story