എറണാകുളത്ത് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ മിന്നൽ പരിശോധന
മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസിയുടെ പരാതിയിലാണ് മിന്നൽ പരിശോധന നടക്കുന്നത്.

കൊച്ചി: എറണാകുളം വാരപ്പെട്ടി,പുത്തൻകുരിശ് മിൽമ ക്ഷീര സഹകരണ സംഘങ്ങളിൽ ക്ഷീര വികസന വകുപ്പ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന. മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ചട്ടം ലംഘിച്ച് ഭരണസമിതിയിൽ കടന്നു കയറിയെന്ന പരാതിയിലാണ് പരിശോധന. ചെയർമാനും ബോർഡ് അംഗങ്ങളും ക്ഷീര കർഷകർ അല്ലെന്നും വർഷം 500 ലിറ്റർ പാൽ സ്വന്തമായി അളക്കുന്ന കർഷകനെയേ ഭരണസമിതി അംഗമാകാൻ കഴിയൂ എന്നാണ് പരാതി. പുറത്ത് നിന്നും പാൽ കൊണ്ടുവന്ന് സംഘത്തിൽ സ്വന്തം പേരിൽ അളക്കുന്നു എന്നും പരാതിയിലുണ്ട്.
മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. സി.എന്‍ വത്സലൻ പിള്ളയുടെ വീട്ടിലാണ് പരിശോധന. മിൽമ ഡയറക്ടർ ബോർഡംഗം പി.എസ് നജീബിൻ്റെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്. മൂവാറ്റുപുഴ വാളകം സ്വദേശി അനന്തു ഭാസിയുടെ പരാതിയിലാണ് മിന്നൽ പരിശോധന നടക്കുന്നത്.
Next Story
Adjust Story Font
16

