Quantcast

രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ പരിശോധന: സമീപത്തെ സിസിടിവികളും പരിശോധിക്കും

രാഹുലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ഡിവിആർ ബാക്കപ്പ് കുറവായിരുന്നതിനാൽ എസ്ഐടിക്ക് കൂടുതൽ ദൃശ്യങ്ങൾ ലഭ്യമായില്ല

MediaOne Logo

Web Desk

  • Published:

    30 Nov 2025 3:35 PM IST

രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ പരിശോധന: സമീപത്തെ സിസിടിവികളും പരിശോധിക്കും
X

പാലക്കാട്: ലൈംഗിക പീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ പരിശോധനയില്‍ അതിജീവിത ഫ്ലാറ്റിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ എസ്‌ഐടിയ്ക്ക് ലഭ്യമായില്ല. സിസിടിവി ഡിവിആറിന്റെ ബാക്ക് അപ്പ് കുറവായിരുന്നതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചില്ല. തെളിവ് ശേഖരിക്കുന്നതിനായി സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനൊരുങ്ങി പ്രത്യേക അന്വേഷണസംഘം.

പാലക്കാട് പൊലീസും പ്രത്യേക അന്വേഷണസംഘവും 12മണിയോടെ പരിശോധന ആരംഭിച്ചെങ്കിലും മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിജീവിത രാഹുലിന്റെ ഫ്ലാറ്റ് സന്ദര്‍ശിച്ചുവെന്ന് പറയപ്പെടുന്ന ദിവസത്തേയും പിറ്റേ ദിവസത്തെയും ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭ്യമാകാതിരുന്നത്. ദൃശ്യങ്ങള്‍ കണ്ടുകെട്ടാന്‍ കഴിയാത്തതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

പീഡനപരാതിയില്‍ രാഹൂല്‍ മാങ്കൂട്ടത്തിലിനെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി എച്ച്. വെങ്കിടേഷിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന് പിന്നാലെ രാഹുലിന് വേണ്ടി സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. ബന്ധുക്കളില്‍ ചിലരെയും ചോദ്യം ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

TAGS :

Next Story