Quantcast

മലപ്പുറം ആർ.ടി.ഒ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന

വാഹനങ്ങളുടെ നികുതി വെട്ടിപ്പ് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്

MediaOne Logo

Web Desk

  • Published:

    9 Feb 2024 3:24 PM IST

Inspection , Malappuram RTO office, corruption, latest malayalam news, പരിശോധന, മലപ്പുറം ആർടിഒ ഓഫീസ്, അഴിമതി, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

മലപ്പുറം: ആർ.ടി.ഒ ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന. ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് ആയ ടി.സി സ്ക്വാഡ് ആണ് പരിശോധന നടത്തുന്നത്.


സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷ്ണർ ഷാജി മാധവൻ്റെ നേതൃത്വത്തിലാണ് പരിശോധന. വാഹനങ്ങളുടെ നികുതി വെട്ടിപ്പ് സംബന്ധിച്ചാണ് പരിശോധന നടത്തുന്നത്.


തിരൂർ സബ് ആർ.ടി.ഒ ഓഫീസിലെ ക്രമക്കേടിന് പിന്നിലെയാണ് പരിശോധന. അരക്കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് തിരൂരിൽ കണ്ടെത്തിയത്. നിലവിലെ പരിശോധനക്ക് ശേഷം മലപ്പുറം ജില്ലയിലെ മറ്റ് ജോയിന്‍റ് ആർ.ടി.ഒ ഓഫീസുകളിലും പരിശോധന നടത്തും.



TAGS :

Next Story