Quantcast

പി.സി ജോർജിന് ജാമ്യം കിട്ടാൻ ഇടനിലക്കാർ പ്രവർത്തിച്ചു: വി.ഡി സതീശൻ

ഡബ്ല്യു.സി.സി നിരന്തരമായി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളോടും സർക്കാർ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-05-23 12:45:25.0

Published:

23 May 2022 12:39 PM GMT

പി.സി ജോർജിന് ജാമ്യം കിട്ടാൻ ഇടനിലക്കാർ പ്രവർത്തിച്ചു: വി.ഡി സതീശൻ
X

കൊച്ചി: പി.സി ജോർജിന് ജാമ്യം കിട്ടാൻ ഇടനിലക്കാർ പ്രവർത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇടനിലക്കാരുടെ പേരുകൾ സമയമാകുമ്പോൾ പുറത്ത് പറയും. പി.സി ജോർജിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ആഭ്യന്തര വകുപ്പ് ഒരുക്കി നൽകുകയായിരുന്നു.

മനസ്സില്ലാ മനസ്സോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. നേരത്തേ എഴുതി തയ്യാറാക്കിയ നാടകമാണിതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പി.സി ജോർജിനെ കണ്ടെത്താൻ സാധിക്കാത്ത സ്‌പെഷ്യൽ ബ്രാഞ്ചിനെ മുഖ്യമന്ത്രി പിരിച്ചുവിടണം. ഇ.പി ജയരാജനാണ് ആളുകളെ ഒളിപ്പിച്ച് ശീലമുള്ളതെന്നും വി.ഡി സതീശൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് പാതിവഴിയിൽ അവസാനിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. അതിജീവിതയുടേത് ഗുരുതര ആരോപണമാണ്. കേസ് ഒതുക്കാർ ഇടനിലക്കാരായി സി പി എം നേതാക്കൾ നിൽക്കുന്നു. അതിജീവിതുടെ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണം. പിണറായി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്.

കേരള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് അതിജീവിതയുടെ ആരോപണം. ഡബ്ല്യു.സി.സി നിരന്തരമായി ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളോടും സർക്കാർ കണ്ണടയ്ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


TAGS :

Next Story