Quantcast

അനധികൃത പാറ ഖനനം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം

ജില്ലയിലെ മുഴുവൻ ഖനന പ്രവർത്തനങ്ങളും അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2025-02-20 13:10:56.0

Published:

20 Feb 2025 4:38 PM IST

അനധികൃത പാറ ഖനനം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം
X

ഇടുക്കി: അനധികൃത പാറ ഖനനത്തിലും മണ്ണ് കടത്തിലും സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസിനും മകനും മരുമകനുമെതിരെ അന്വേഷണം. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി.ജില്ലയിലെ ഖനനവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം. അന്വേഷണത്തിന് സബ് കളക്ടർമാരെയും ചുമതലപ്പെടുത്തി. ജില്ലാ കളക്ടർക്ക് പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് നടപടി. വിഷയത്തിൽ പ്രതികരിക്കാൻ സി.വി വർഗീസ് തയ്യാറായിട്ടില്ല.

സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്, മകൻ അമൽ, മരുമകൻ സജിത് എന്നിവർ ചേർന്ന് ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളിൽ റോഡ്, കുളം നിർമാണങ്ങളുടെ പേരിൽ അനധികൃത ഖനനവും മണ്ണെടുപ്പും നടത്തുന്നുവെന്നാണ് പരാതി. പോലീസിൻ്റെയും മൈനിംഗ് ആൻ്റ് ജിയോളജി വകുപ്പിൻ്റെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും അതിനെ മറികടന്നുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും പരാതിയിൽ പറയുന്നു.

സെക്രട്ടറിയുടെ സാമ്പത്തിക വളർച്ച ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും പരാതിയിൽ പരാമർശമുണ്ട്. കഴിഞ്ഞ സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിലും സെക്രട്ടറിക്കെതിരെ സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

TAGS :

Next Story