'കഞ്ഞി കുടിക്കാൻ പോലും നിവൃത്തിയില്ല'; സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ നേമം സഹകരണ ബാങ്കിലെ നിക്ഷേപകർ ആശങ്കയിൽ
സാമ്പത്തിക ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ മുൻ സെക്രട്ടറിയേയും മുൻ പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തിരുന്നു

തിരുവനന്തപുരം: വ്യാപക സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം നേമം സഹകരണ ബാങ്കിലെ നിക്ഷേപകർ ആശങ്കയിൽ. നിക്ഷേപരുടെ പണം നൽകാതെ പിരിച്ചു കിട്ടുന്ന പൈസ ബാങ്ക് നടത്തിപ്പിനായി ഉപയോഗിക്കുന്നതായും പരാതിയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ മുൻ സെക്രട്ടറി എ.ആർ രാജേന്ദ്രനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
നേമം സഹകരണ ബാങ്കിൽ 1200ൽ പരം നിക്ഷേപകരുണ്ട്. സാമ്പത്തിക ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ മുൻ സെക്രട്ടറിയേയും മുൻ പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തിരുന്നു. ശേഷം ചുരുക്കം ചിലർക്ക് പണം തിരികെ ലഭിച്ചെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും ആശങ്കയിലാണ്.
റോഡ് വീതി കൂട്ടിയപ്പോൾ നഷ്ടപെട്ട സ്ഥലത്തിന് പകരമായി ലഭിച്ച 15 ലക്ഷം രൂപയാണ് റഹ്മത്ത് നേമം ബാങ്കിൽ നിക്ഷേപിച്ചത്. ഇപ്പോൾ പലിശ പോയിട്ട് മുതലു പോലും തിരിച്ച് കിട്ടാത്ത അവസ്ഥയാണ്. വീട്ട് വാടക പോലും കൊടുക്കാൻ കഴിയുന്നില്ലെന്ന് റഹ്മത്ത് പറയുന്നു. നിക്ഷേപകരിൽ പലരുടെയും മക്കളുടെ വിവാഹം മുടങ്ങി, വിദ്യാഭ്യാസം പാതി വഴിയിലായി, പ്രായമായവരുടെ ചികിത്സ പോലും നടത്താൻ കഴിയുന്നില്ല. പലരും ആത്മഹത്യയുടെ വക്കിലാണ്.
Adjust Story Font
16

