Quantcast

മുൻ മന്ത്രി വി. എസ് ശിവകുമാറിന്റെ വീടിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധം

പ്രതിഷേധത്തിന് എത്തിയവരെ കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറഞ്ഞതായാണ് പരാതി

MediaOne Logo

Web Desk

  • Published:

    17 Nov 2023 8:15 AM GMT

Investors protest in front of VS Shivakumars house
X

തിരുവനന്തപുരം: മുൻ മന്ത്രി വിഎസ് ശിവകുമാറിന്റെ വീടിനുമുന്നിൽ സഹകരണ തട്ടിപ്പിനിരയായവരുടെ പ്രതിഷേധം . അൺ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് വെൽഫെയർ സൊസൈറ്റി നിക്ഷേപകരാണ് വീടിനുമുന്നിൽ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിന് എത്തിയവരെ കോൺഗ്രസ് പ്രവർത്തകർ അസഭ്യം പറഞ്ഞതായാണ് പരാതി. പൊലീസും കോൺഗ്രസ്സ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

ഇത് മൂന്നാം തവണയാണ് മന്ത്രിയുടെ വീടിന് മുന്നിൽ നിക്ഷേപകർ സമരമിരിക്കുന്നത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 13 കോടിയുടെ തട്ടിപ്പ് നടന്നു എന്നാരോപിച്ചാണ് പ്രതിഷേധം. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ശിവകുമാറിനെയടക്കം പ്രതി ചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

updating

TAGS :

Next Story