തൃശൂരിൽ 'ഡെഡ് മണി' തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ; 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ ലഭിക്കുമെന്ന് വാഗ്ദാനം
ഇറിഡിയം ലോഹ ശേഖരത്തിൻ്റെ പേരിലും പണം വാങ്ങി

തൃശൂർ: തൃശൂരിൽ 'ഡെഡ് മണി' തട്ടിപ്പിൽ കുടുങ്ങി നിക്ഷേപകർ. അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ പൊലീസ് കേസെടുത്തു. തൃശൂർ പെരിഞ്ഞനം സ്വദേശിയായ ഹരി സ്വാമി, സഹോദരി ജിഷ , മാപ്രാണം സ്വദേശി പ്രസീത എന്നിവർക്കെതിരെ ഇരിങ്ങാലക്കുട പൊലീസാണ് കേസെടുത്തത്. 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഇറിഡിയം ലോഹ ശേഖരത്തിൻ്റെ പേരിലും പണം വാങ്ങി. പ്രവാസിയായ തൃശൂർ ആനന്തപുരം സ്വദേശി മോഹനന് 45 ലക്ഷം രൂപ നഷ്ടപ്പെട്ടു. മാടായിക്കോണം സ്വദേശി മനോജിൻ്റെ പരാതിയിലാണ് കേസ്.
Next Story
Adjust Story Font
16

