Quantcast

സുരക്ഷാ സഹകരണം വ്യാപിപ്പിക്കാൻ ഇറാൻ- ഇറാഖ്​ ധാരണ

അതിർത്തി​ പ്രദേശങ്ങളിലെ അസ്വാസ്ഥ്യങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-19 19:10:06.0

Published:

19 March 2023 6:21 PM GMT

Iran,Iraq, Agreement, Security Cooperation,
X

ബഗ്​ദാദ്: സുരക്ഷാ മേഖലയിൽ ശക്​തമായ സഹകരണം തുടരാൻ ഇറാനും ഇറാഖും തമ്മിൽ ധാരണ. അമേരിക്കൻ അധിനിവേശം നടന്നതിന്റെ ഇരുപതാം വാർഷികദിനത്തിൽ ബഗ്​ദാദിൽ ചേർന്ന യോഗത്തിലാണ്​ ഉഭയകക്ഷി ധാരണ. അതിർത്തി​ പ്രദേശങ്ങളിലെ അസ്വാസ്ഥ്യങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

മൂന്ന്​ ലക്ഷത്തോളം ഇറാഖികളുടെ മരണത്തിനിടയാക്കിയ അമേരിക്കൻ അധിനിവേശവും തുടർ നടപടികളും കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയ ഇരുപതാം വാർഷികദിനത്തിൽ തന്നെയാണ്​ കൂടുതൽ യോജിച്ച്​ പ്രവർത്തിക്കാനുള്ള ഇറാൻ, ഇറാഖ്​ ധാരണ. ഇറാൻ സുരക്ഷാ മേധാവി അലി ശംകാനിയും ഇറാഖ്​ അുരക്ഷാ മേധാവി ഖാസിം അൽ അറാജിയും തമ്മിൽ ബഗ്​ദാദിൽ നടന്ന ചർച്ചയിലാണ്​ സുരക്ഷാ മേഖലയിൽ ഒരുമിച്ചു നീങ്ങാനുള്ള തീരുമാനം. സൗദി അറേബ്യയുമായി നയതന്ത്ര ബന്​ധം പുന:സ്​ഥാപിക്കാൻ തീരുമാനിച്ച ഇറാൻ യു.എ.ഇ ഉള്‍പ്പടെ ഗൾഫ്​ രാജ്യങ്ങളുമായും കൈകോർക്കാനുള്ള തിടുക്കത്തിലാണ്​. അലിം ശംകാനി കഴിഞ്ഞ ദിവസം അബൂദബിയിൽ യു.എ.ഇ പ്രസിഡൻറ്​ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണ്​ ബഗ്​ദാദിലെത്തിയത്​. ഇറാഖിലും ഗൾഫ്​ മേഖലയിലും രൂപപ്പെട്ട അസ്വാസ്​ഥ്യങ്ങൾക്ക്​ പിന്നിൽ ഇറാൻ ആണെന്ന അമേരിക്കൻ പ്രചാരണത്തിനിടയിലാണ്​ ശംകാനിയുടെ ഗൾഫ്​, ഇറാഖ്​ പര്യടനം. ഗൾഫ്​ മേഖലയി പ്രശ്​നങ്ങൾ അമേരിക്കയുടെ സൃഷ്​ടിയാണെന്ന്​ഇറാഖ്​ അധിനിവേശ വാർഷിക ദിനത്തിൽ ഇറാൻ കുറ്റപ്പെടുത്തി. അയൽ രാജ്യങ്ങളുമായി കൂടുതൽ സഹകരണത്തിന്​ ഒരുക്കമാണെന്നും ഇറാൻ നേതൃത്വം അറിയിച്ചു. സൗദിയും മറ്റു ഗൾഫ്​ രാജ്യങ്ങളുമായുള്ള സുരക്ഷാ കരാറുകൾ പൂർണമായി പാലിക്കുമെന്നും ഇറാൻ വ്യക്​തമാക്കുന്നു. ഇറാഖ്​, ഇറാൻ സുരക്ഷാ സഹകരണ കരാർ മേഖലയിൽ അമേരിക്കക്ക്​ പുതിയ തിരിച്ചടിയാണ്​.

TAGS :

Next Story