Quantcast

കരിമണൽ ഖനനം വ്യാപിപ്പിക്കാനൊരുങ്ങി ഐആർഇഎൽ; നാലായിരത്തോളം കുടുംബങ്ങൾ ആശങ്കയിൽ

ഖനനത്തിനായി മാറ്റിപ്പാർപ്പിച്ചവരും സുനാമി പുനരധിവാസ കോളനി താമസക്കാരും ഉൾപ്പെടെ ഉള്ള പ്രദേശമാണിത്

MediaOne Logo

Web Desk

  • Updated:

    2022-12-17 04:21:21.0

Published:

17 Dec 2022 2:36 AM GMT

കരിമണൽ ഖനനം വ്യാപിപ്പിക്കാനൊരുങ്ങി ഐആർഇഎൽ; നാലായിരത്തോളം കുടുംബങ്ങൾ ആശങ്കയിൽ
X

കൊല്ലം: കേന്ദ്രസർക്കാർ പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് , കൊല്ലം കരുനാഗപ്പള്ളിയിൽ കരിമണൽ ഖനനത്തിന്‌ നീക്കം നടത്തുന്നതിനെതിരെ പ്രതിഷേധം . അയണിവേലിക്കുളങ്ങര വില്ലേജിൽ ടെൻഡർ നടപടികൾ പൂർത്തിയായി. ഖനനത്തിനായി മാറ്റിപ്പാർപ്പിച്ചവരും സുനാമി പുനരധിവാസ കോളനി താമസക്കാരും ഉൾപ്പെടെ ഉള്ള പ്രദേശമാണിത് .

കരുനാഗപ്പള്ളി താലൂക്കിലെ അയണിവേലിക്കുളങ്ങര വില്ലേജിലെ നാലു വാർഡുകളിലായി 180 ഹെക്റ്റർ ഭൂമിയിലാണ് കേന്ദ്രസർക്കാർ സ്ഥാപനമായ IREL കരിമണൽ ഖനനത്തിന് തയാറെടുക്കുന്നത് . ഇതിനായി ചാവറ മിനറൽ ഡിവിഷനിൽ നിന്നുളള നീക്കം തുടങ്ങിയിട്ട് 12 വര്ഷങ്ങള് ആയെന്നു നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ അറിയാതെ ചതിയിലൂടെയാണ് വില്ലേജിലെ ഭൂമി ഖനന പാട്ടത്തിനു കൈവശപ്പെടുത്തിയതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു .

കുടിയിറക്ക് ഭീഷണിയിലായ കുടുംബങ്ങള്‍ വലിയ ആശങ്കയിലാണ്. മുൻപ് കരിമണൽ ഖനനത്തിന് അനുമതി നൽകിയ വെള്ളനാതുരുത്ത് , പൊൻമന പ്രദേശങ്ങൾ ഇന്ന് നാമാവശേഷമായി . ഇവിടങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ടവരും വില്ലേജിൽ ഉണ്ട്. സുനാമി പുനരധിവാസം നടത്തിയ നാലു കോളനികളും ഉൾപ്പെടുന്ന പ്രദേശമാണിവിടം . ഖനനത്തിന് നീക്കം തുടങ്ങിയാൽ അയണിവേലിക്കുളങ്ങര വില്ലേജിലെ ജനങ്ങളുടെ സമരച്ചൂട് അറിയുമെന്ന് സമരസമിതി പറയുന്നു.

TAGS :

Next Story