Quantcast

2019ൽ മരിച്ചയാൾ 2021ൽ ഒപ്പിട്ട് ഓണർഷിപ്പ് മാറ്റി; തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വ്യാപക ക്രമക്കേടുകൾ

അമ്പതിലധികം ലൈസൻസുകൾ വ്യാജമായി നിർമിച്ചു നൽകിയതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി

MediaOne Logo

Web Desk

  • Updated:

    2026-02-28 05:50:21.0

Published:

28 Feb 2026 10:53 AM IST

2019ൽ മരിച്ചയാൾ 2021ൽ ഒപ്പിട്ട് ഓണർഷിപ്പ് മാറ്റി; തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വ്യാപക ക്രമക്കേടുകൾ
X

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി സബ് ആർടി ഓഫീസിൽ വ്യാപകക്രമക്കേടുകൾ. അമ്പതിലധികം ലൈസൻസുകൾ വ്യാജമായി നിർമിച്ചു നൽകിയതായി വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തി.

2019ൽ മരിച്ച വ്യക്തി 2021ൽ ഓഫീസിലെത്തി ഒപ്പിട്ട് ഓണർഷിപ്പ് മാറ്റിയതും കർണാടകയിൽ നിന്നെടുത്ത ലൈസൻസിന്റെ മറവിൽ ഒന്നിലധികം പേർക്ക് ലൈസൻസ് നൽകിയതായും ഇവയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മലപ്പുറം വിജിലൻസ് സിഐ ജ്യോതികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വ്യജ ലൈസൻസിന് നേരത്തെ തന്നെ കുപ്രസിദ്ധിയാർജിച്ച സബ് ആർടിഒ ഓഫീസാണ് തിരുരങ്ങാടി.

അമ്പതിലധികം വ്യാജ ലൈസൻസുകൾ നൽകിയതായാണ് കണ്ടെത്തിയതെങ്കിലും ഇത് 300ലധികമുണ്ടെന്നും ആരോപിക്കപ്പെടുന്നു. വരുന്ന ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ നടക്കുമെന്നും വിജിലൻസ് അറിയിച്ചു.

TAGS :

Next Story