തിരുവനന്തപുരം ശ്രീകാര്യം സപ്ലൈകോ പീപ്പിൾ ബസാറിൽ ക്രമക്കേട് കണ്ടെത്തി
10 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്നാണ് നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം സപ്ലൈകോ പീപ്പിൾ ബസാറിൽ ക്രമക്കേട് കണ്ടെത്തി. സപ്ലൈകോ ഫ്ലയിങ് സ്കോഡിന്റെ പരിശോധനയിൽ ആണ് സ്റ്റോക്കിലും പണത്തിലും ക്രമക്കേട് കണ്ടെത്തിയത്. 10 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടെന്നാണ് നിഗമനം.
റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കും എന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. സാധനങ്ങൾ വിൽപ്പന നടത്തിയ തുകയും ബാങ്കിൽ അടച്ച തുകയും തമ്മിൽ പൊരുത്തക്കേട് കണ്ടെത്തി.
Next Story
Adjust Story Font
16

