Quantcast

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലും ക്രമക്കേട്; കോഴിക്കോട് കോർപ്പറേഷനിൽ ഒരു വോട്ടർ ഐഡിയിൽ ആറ് വോട്ടര്‍മാര്‍

തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയിരിക്കുന്ന ലിസ്റ്റിലാണ് ഈ രൂപത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 Aug 2025 11:52 AM IST

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിലും ക്രമക്കേട്; കോഴിക്കോട് കോർപ്പറേഷനിൽ ഒരു വോട്ടർ ഐഡിയിൽ ആറ് വോട്ടര്‍മാര്‍
X

കോഴിക്കോട്: ഒരു വോട്ടർ ഐഡി വെച്ച് ഒരാൾക്ക് മാത്രമാണ് വോട്ട് ചെയ്യാനാവുക. എന്നാൽ ഇവിടെ ഒരു വോട്ടർ ഐഡി ഉപയോഗിച്ച് അഞ്ചും ആരും വോട്ടർമാരുടെ പേര് രേഖപെടുത്തിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാക്കിയിരിക്കുന്ന ലിസ്റ്റിലാണ് ഈ രൂപത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കോർപറേഷൻ്റെ വോട്ടർപട്ടികാ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചേർക്കുന്നതിന് വോട്ടർ ഐഡികൾ നിർബന്ധ ഘടകമല്ലാത്തതിനാൽ തന്നെ മറ്റു ഐഡികൾ ഉപയോഗിച്ചും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാവുന്നതാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ ഐഡി നിർബന്ധമായത് കൊണ്ട് തന്നെ വ്യാജ ഐഡികൾ നിർമിച്ചു മാത്രമേ ക്രമക്കേട് നടത്താൻ സാധിക്കുകയുള്ളു. നേരത്തെ കോൺഗ്രസും മുസ്‌ലിം ലീഗും വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ഒരേ വോട്ടർ ഐഡിയിൽ കുറേ ആളുകളുടെ പേര് വരാനുള്ള സാധ്യത രണ്ട് തരത്തിലാവാം. ഒന്ന് ഒരു വീട്ടിൽ തന്നെ വോട്ടർ ഐഡി ഇല്ലാത്ത പുതിയ വോട്ടർമാരെ ചേർക്കുമ്പോൾ വോട്ടർ ഐഡിയുള്ളയാളുടെ പേരിൽ ചേർത്തതാവും. അല്ലെങ്കിൽ സ്വാഭാവികമായും രാഷ്ട്രീയ പാർട്ടികൾ ആരോപിക്കുന്നത് പോലെ കള്ളവോട്ട് ചേർക്കുന്നതിന് വേണ്ടി ഇതൊരു മാർഗമാക്കിയതാവാം.

TAGS :

Next Story