Quantcast

ഇർഷാദ് വധം: രണ്ട് പേർ കൂടി അറസ്റ്റിൽ

ഇർഷാദ് വധക്കേസിലെ മുഖ്യ പ്രതി സ്വാലിഹിനെതിരെ വീണ്ടും പൊലീസ് കേസെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-08-09 16:35:14.0

Published:

9 Aug 2022 10:01 PM IST

ഇർഷാദ് വധം: രണ്ട് പേർ കൂടി അറസ്റ്റിൽ
X

കോഴിക്കോട്: പന്തിരിക്കരയില്‍ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. വയനാട് സ്വദേശികളായ മുബഷീർ, ഹിബാസ് എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം ഇർഷാദ് വധക്കേസിലെ മുഖ്യ പ്രതി സ്വാലിഹിനെതിരെ വീണ്ടും പൊലീസ് കേസെടുത്തു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പെരുവണ്ണാ മൂഴി പോലീസാണ് കേസെടുത്തത്. യുവാവ് ദുബായിൽ സ്വാലിഹിന്റെ നേതൃത്വത്തിലുള്ള സ്വർണ്ണക്കടത്തു സംഘത്തിന്റെ തടവിലെന്നാണ് യുവതിയുടെ പരാതി.

നിലവിൽ ഇർഷാദിനെ തട്ടിക്കൊണ്ടു പോയ സംഘം ഇടനിലക്കാരനെയും തടവിലാക്കിയതായാണ് സൂചന. സ്വാലിഹിന് കൊല്ലപ്പെട്ട ഇർഷാദിനെ പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി ജസീലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇർഷാദ് നാട്ടിലെത്തിയ ശേഷം സ്വർണ്ണം കൈമാറാതിരുന്നതോടെ സ്വാലിഹിന്റെ സംഘം ജസീലിനെ തടവിൽ വെയ്ക്കുകയായിരുന്നു. ജസീലിൻറെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്. ജസീലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പൊലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇർഷാദിനെ ജൂലൈ 17 നാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

TAGS :

Next Story