ഫൈനുണ്ടോ? വാഹന പിഴ തുക 50% ഇളവോടെ അടച്ചുതീർക്കാം...
30.12.2024ന് മുൻപ് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക

- Published:
8 April 2026 8:01 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴ കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് സുവർണ്ണാവസരം.
കുടിശ്ശികയുള്ള ചെല്ലാനുകളിലെ പിഴത്തുകയുടെ പകുതി മാത്രം അടച്ച് കേസ് തീർപ്പാക്കാം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മാര്‍ച്ച് 15ന് പുറത്തിറങ്ങിയിരുന്നു.
30.12.2024ന് മുൻപ് ചുമത്തിയിട്ടുള്ള ചെല്ലാനുകൾക്ക് മാത്രമായിരിക്കും ഈ ഇളവ് ലഭിക്കുക. ഇളവ് ലഭിക്കണമെങ്കിൽ 30.04.2026-നുള്ളിൽ പിഴത്തുക അടച്ചു തീർക്കേണ്ടതുണ്ട്. ഇളവ് ആനുകൂല്യം നേടുന്നതിനായി വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://services.mvd.kerala.gov.in വഴി രജിസ്റ്റർ ചെയ്യണമെന്നും മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Next Story
Adjust Story Font
16
