പരാജിതനായ ജാതി നേതാവിന്റെ നിരാശയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ: ഐഎസ്എം
വർഗീയ പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രിയും ഇടതുമുന്നണിയും തയ്യാറാകണമെന്നും ഐഎസ്എം

തിരുവനന്തപുരം: പരാജിതനായ ജാതി നേതാവിന്റെ നിരാശയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞു കാണുന്നതെന്ന് ഐഎസ്എം.മുസ്‌ലിം സമുദായം അതിനോട് വൈകാരികമായി പ്രതികരിക്കില്ലെന്നും ഐഎസ്എം സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് കണക്ട്.
കേരളത്തിലെ സാമൂഹ്യഘടനയെ ശക്തിപ്പെടുത്തുന്ന നിലപാടുകൾ മുസ്‌ലിം സമുദായം തുടർന്നും സ്വീകരിക്കും. ബിഡിജെഎസിലൂടെ ബിജെപിക്ക് പിന്നാക്ക ജാതികൾക്കിടയിൽ സ്വീകാര്യത നേടിക്കൊടുത്തു എന്നതു മാത്രമാണ് വെള്ളാപ്പള്ളിയുടെ സംഭാവന. വെള്ളാപ്പള്ളിയുടെ വർഗീയ പ്രസ്താവനകൾക്കെതിരെ സ്വമേധയാ കേസെടുത്തു നീതിപൂർവമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.
tകൂടാതെ, വർഗീയ പ്രസ്താവനയിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രിയും ഇടതുമുന്നണിയും തയ്യാറാകണമെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥികളെ പേര് നോക്കി വർഗീയ ചാപ്പയടിക്കുന്ന മന്ത്രിയുടെ സമീപനം മതേരത്വത്തിനും ഭരണഘടനക്കും എതിരാണെന്നും ഐഎസ്എം അഭിപ്രായപ്പെട്ടു.
മലപ്പുറവും കാസർഗോഡും മാത്രം ചൂണ്ടിക്കാണിക്കുക വഴി മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ പൈശാചിക വത്കരിക്കുന്ന മന്ത്രിയുടെ വിദ്വേഷ പ്രചരണത്തോട് സിപിഎം നിലപാട് വ്യക്തമാക്കണം. മുസ്‌ലിം പേരുകാരായ സ്ഥാനാർഥികൾ ജയിക്കുന്നത് വർഗീയതയാണെന്നും, അത്തരം പ്രദേശങ്ങളെ അപരവത്കരിക്കാമെന്നും കരുതുന്ന സജി ചെറിയാന്റെ 'രാഷ്ട്രീയ വംശീയത' മതേതര കേരളത്തിന് അപമാനമാണ്. സംഘ്പരിവാർ നേതാക്കളുടെ ഭാഷയിൽ വർഗീയ വിഷം ചീറ്റുന്ന ഇദ്ദേഹം ഇടതുപക്ഷത്തിന്റെ മന്ത്രിയാണോ അതോ ആർഎസ്എസിന്റെ മെഗാഫോണാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു.
Adjust Story Font
16

