Quantcast

അനീതിക്കെതിരെ ഫലസ്തീൻ ജനതയോട് ഐക്യപ്പെടുക: ഐ.എസ്.എം

നിരന്തരം അതിക്രമിക്കപ്പെടുന്ന ഒരു ജനത പോരട്ടഭൂമിയിലേക്ക് എടുത്തെറിയപെടുമെന്ന സ്വാഭാവിക വികാസമാണ് ഇപ്പോഴത്തെ സംഘർഷമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Oct 2023 2:03 PM GMT

ism in solidarity with gazza
X

കോഴിക്കോട്: അന്താരാഷ്ട്ര നിയമങ്ങളെല്ലാം അവഗണിച്ച് ഇസ്രയേൽ നടത്തുന്ന ഫലസ്തീനിൻ അധിനിവേശം ഒരു നൂറ്റാണ്ടിനോട് അടുക്കുമ്പോഴും പ്രശ്‌നപരിഹാരം സാധ്യമാവത്തത് യൂറോപ്പിന്റെ ഇരട്ടത്താപ്പ് നയം കാരണമാണെന്ന് ഐ.എസ്.എം. ജൂത രാജ്യം സ്ഥാപിതമായി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും യു.എൻ പൊതുസഭയുടെ ദ്വിരാഷ്ട്ര ഫോർമുലയുടെ ഭാഗമായ ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാനുള്ള ഒരു ശ്രമവും ഐക്യരാഷ്ട്ര സഭയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ലെന്നത് നിരാശജനകമാണ്. നിരന്തരം അതിക്രമിക്കപ്പെടുന്ന ഒരു ജനത പോരട്ടഭൂമിയിലേക്ക് എടുത്തെറിയപെടുമെന്ന സ്വാഭാവിക വികാസമാണ് ഇപ്പോഴത്തെ സംഘർഷമെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു.

ഫലസ്തീൻ ജനതക്ക് പിന്തുണ നൽകി ലോകരാജ്യങ്ങൾ ഇസ്രയേലിന്റെ ധാർഷ്ട്യത്തിന് മറുപടി നൽകണം. ക്രിയാത്മകമായ സമാധാന ചർച്ചകളിലൂടെ സംഘർഷമവസാനിപ്പിക്കാനും ഫലസ്തീൻ പ്രശ്‌നത്തിൽ ശാശ്വത പരിഹാരത്തിനുമായി അറബ് രാഷ്ട്രങ്ങൾ സമർദ ശക്തിയായി വർത്തിക്കണം. ഇതഃപര്യന്തമുള്ള ഫലസ്തീനനുകൂല നിലപാടിൽനിന്നുളള ഇന്ത്യയുടെ മാറ്റം മുസ്‌ലിം വിരുദ്ധ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ അസഹിഷ്ണുതയുടെ അടയാളപ്പെടുത്തലാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഫലസ്തീന് പിന്തുണ നൽകിയ മതേതര കക്ഷികളുടെ നിലപാട് അഭിനന്ദനമർഹിക്കുന്നുവെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.

TAGS :

Next Story