Quantcast

ഐഎസ്എം ഖുർആൻ ലേണിങ് സ്കൂൾ വാർഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഏപ്രിൽ 13ന് നടക്കുന്ന ക്യുഎൽഎസ് സംസ്ഥാന സംഗമത്തിൽ വിജയികൾക്ക് അവാർഡുകൾ നൽകുമെന്ന് സംസ്ഥാന കൺവീനർ ഷാനവാസ് ചാലിയം

MediaOne Logo

Web Desk

  • Published:

    17 Feb 2025 5:55 PM IST

ഐഎസ്എം ഖുർആൻ ലേണിങ് സ്കൂൾ വാർഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു
X

കോഴിക്കോട്: ഐഎസ്എം സംസ്ഥാന സമിതിയുടെ മേൽനോട്ടത്തിൽ നടന്നുവരുന്ന ഖുർആൻ ലേണിംഗ് സ്കൂളിന്റെ (ക്യുഎൽഎസ്) വാർഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 86 കേന്ദ്രങ്ങളിൽ പരീക്ഷ നടന്നു.

ഒന്നാം വർഷ പരീക്ഷയിൽ ഒന്നാം റാങ്ക് ശാക്കിറ ആർ (എറണാകുളം), രണ്ടാം റാങ്ക് ഷഹ്‌ന എഎച്ച് (എറണാകുളം), മൂന്നാം റാങ്ക് നസീല ഓകെ (എറണാകുളം) എന്നിവർ നേടി.

രണ്ടാം വർഷ പരീക്ഷയിൽ ഫർസാന പി. (കോഴിക്കോട്) ഒന്നാം റാങ്കും ഹലീമ കെ (കോഴിക്കോട്), നൂർജഹാൻ പിസി (കോഴിക്കോട്) എന്നിവർ രണ്ടാം റാങ്കും സമീറ വി (കണ്ണൂർ), ഡോ. ത്വയ്യിബ പിപി (കോഴിക്കോട്) എന്നിവർ മൂന്നാം റാങ്കും സ്വന്തമാക്കി.

മൂന്നാം വർഷ പരീക്ഷയിൽ ഷഹീറ പി (മലപ്പുറം വെസ്റ്റ്) ഒന്നാം റാങ്കും, ലുബ്ന കെപി (മലപ്പുറം ഈസ്റ്റ്) രണ്ടാം റാങ്കും, റംല സിഎൻ (മലപ്പുറം വെസ്റ്റ്) മൂന്നാം റാങ്കും നേടി.

ഷാഹിദ ബശീർ (കോഴിക്കോട്), അനീസ വി.എസ് (എറണാകുളം), സജിന ടി.എം (എറണാകുളം) എന്നിവർ നാലാം വർഷ പരീക്ഷയിൽ യാഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കിന് അർഹരായി.

അഞ്ചാം വർഷ പരീക്ഷയിൽ ഷമീമ കെ (കോഴിക്കോട്) ഒന്നാം റാങ്കും സക്കീന ബീവി ടികെ (മലപ്പുറം ഈസ്റ്റ്) രണ്ടാം റാങ്കും റസിയാബി പി (മലപ്പുറം വെസ്റ്റ്) മൂന്നാം റാങ്കും സ്വന്തമാക്കി.

ആറാം വർഷ പരീക്ഷയിൽ ഒന്നാം റാങ്ക് കെ.എം മുംതാസ് (എറണാകുളം) രണ്ടാം റാങ്ക് റഹ്‌മത്ത് കെ (കോഴിക്കോട്), ജസ്‌ന ഒ ജമാൽ (എറണാകുളം) മൂന്നാം റാങ്ക് സോഫിയ ലത്വീഫ് (എറണാകുളം) എന്നിവർ നേടി.

മുംതാസ് എം.കെ (മലപ്പുറം വെസ്റ്റ്), റഹാനാ ബീവി പിഇസെഡ് (എറണാകുളം), സഹീറ പി (കോഴിക്കോട്) എന്നിവർ ഏഴാം വർഷ പരീക്ഷയിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾക്ക് അർഹരായി.

എട്ടാം വർഷ പരീക്ഷയിൽ ഒന്നാം റാങ്ക് ഹസീന അഫ്സ‌ൽ (എറണാകുളം), രണ്ടാം റാങ്ക് സജ്‌ന വിപി (കണ്ണൂർ), മൂന്നാം റാങ്ക് ഹലീമഎൻ (കോഴിക്കോട്) എന്നിവർക്ക് ലഭിച്ചു.

ഒമ്പതാം വർഷ പരീക്ഷയിൽ മുബീന എംകെ (കോഴിക്കോട്) ഒന്നാം റാങ്കും ശാനിദ പി (കോഴിക്കോട് ), ലുബ്‌ന മുബാറക് (എറണാകുളം) എന്നിവർ രണ്ടാം റാങ്കും റസീന പി (കോഴിക്കോട്), ഫൗസിയ മുഹ്സിൻ (എറണാകുളം) എന്നിവർ മൂന്നാം റാങ്കും നേടി.

ഫാത്തിമകുട്ടി (മലപ്പുറം വെസ്റ്റ്), സനീറ ഇതിഹാസ് (എറണാകുളം), ബുഷ്റ സുബൈർ (കോഴിക്കോട്) എന്നിവർ പത്താം വർഷ പരീക്ഷയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ സ്വന്തമാക്കി. ഏപ്രിൽ 13ന് നടക്കുന്ന ക്യുഎൽഎസ് സംസ്ഥാന സംഗമത്തിൽ വിജയികൾക്ക് അവാർഡുകൾ നൽകുമെന്ന് സംസ്ഥാന കൺവീനർ ഷാനവാസ് ചാലിയം അറിയിച്ചു.

TAGS :

Next Story