ബലിപെരുന്നാൾ അവധി; മുസ്‌ലിംകളുടെ ആഘോഷത്തോട് സർക്കാർ കാണിക്കുന്ന അവഗണന വലിയ അനീതിയെന്ന് ഐഎസ്എം
നേരത്തെ നിശ്ചയിച്ച വെള്ളിയാഴ്ചയിലെ അവധി മാറ്റിയത് ശരിയായ നടപടിയായില്ലെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി പറഞ്ഞു

കോഴിക്കോട്: ബലി പെരുന്നാളിന് നേരത്തെ നിശ്ചയിച്ച വെള്ളിയാഴ്ചയിലെ അവധി മാറ്റിയത് ശരിയായ നടപടിയായില്ലെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി .
ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതുവെ അവധിയായിരിക്കെ പെരുന്നാൾ അവധി ശനിയാഴ്ചയിലേക്ക് മാറിയത് കൊണ്ട് നൂറുകണക്കിന് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകിച്ച് പ്രയോജനപ്പെടില്ല, മാത്രമല്ല പെരുന്നാൾ ആഘോഷത്തിനായി വിദൂര സ്ഥലങ്ങളിൽ നിന്ന് തലേ ദിവസം തന്നെ പുറപ്പെടാനിരിക്കുന്നവർക്ക് പെട്ടെന്നുള്ള അവധിമാറ്റം ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്.
മുസ്‌ലിംകളുടെ വളരെ പ്രധാനപ്പെട്ട ആഘോഷത്തോട് സർക്കാർ കാണിക്കുന്ന ഈ അവഗണന വലിയ അനീതിയാണ്. വെള്ളിയാഴ്ച കൂടി അവധി നൽകി ഉത്തരവ് പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ജനപ്രതിനിധികൾ ഇതിൽ ഇടപെടണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

