സംഘ്പരിവാർ ആഖ്യാനങ്ങൾ കോടതി നിരീക്ഷണങ്ങളായി പുറത്തുവരുന്നത് ആശങ്കാജനകം: ഐഎസ്എം
''മുനമ്പം വഖഫ് കേസിൽ രേഖകൾ പരിശോധിക്കുന്നതിന് മുമ്പേ കയ്യേറ്റക്കാർക്കനുകൂലമായ നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ദൗർഭാഗ്യകരം''

ഐഎസ്എം സംസ്ഥാന പ്രവർത്തക സംഗമം Photo- mediaonenews
കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ സംഘ്പരിവാർ പ്രചരിപ്പിക്കുന്ന ആഖ്യാനങ്ങൾ കോടതി രേഖകളിൽ ഇടംപിടിക്കുന്നത് ജുഡീഷ്യറിയുടെ അന്തസ്സിന് കളങ്കം ചാർത്തുമെന്ന് ഐഎസ്എം സംസ്ഥാന പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.
മുനമ്പം വഖഫ് കേസിൽ രേഖകൾ പരിശോധിക്കുന്നതിന് മുമ്പേ കയ്യേറ്റക്കാർക്കനുകൂലമായ നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് ദൗർഭാഗ്യകരമാണ്. അന്തിമവിധിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇത്തരം നിരീക്ഷണങ്ങൾ നീതിയുക്തമായ ജുഡീഷ്യറിയുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നതാണെന്നും സംഗമം അഭിപ്രായപ്പെട്ടു. സംഗമം ഐഎസ്എം സംസ്ഥാന പ്രസിഡണ്ട് ഡോ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ഡോ. മുബഷിർ പാലത്ത് അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി ഹാസിൽ മുട്ടിൽ, അദീബ് പൂനൂർ, ഡോ.സുഫ്‌യാൻ അബ്ദുസ്സത്താർ, റിഹാസ് പുലാമന്തോൾ, നസീം മടവൂർ, ഡോ. യൂനുസ് ചെങ്ങര, ഡോ. ശബീർ ആലുക്കൽ, ടി.കെ.എൻ ഹാരിസ്, അബ്ദുൽ ഖയ്യൂം പി.സി, മിറാഷ് അരക്കിണർ, അബ്ദുസ്സലാം ഒളവണ്ണ, ഫാദിൽ റഹ്മാൻ, ശരീഫ് കോട്ടക്കൽ, ഷാനവാസ് ചാലിയം, ഹബീബ് നീരോൽപാലം, ഡോ. ഉസാമ സി.എ, ഡോ. സലാഹുദ്ധീൻ, ജൗഹർ അയനിക്കോട്, സജാദ് ഫാറൂഖി ആലുവ, മുഫ്‌ലിഹ് വയനാട്, അനീസ് സി.എ തിരുവനന്തപുരം, നുനൂജ് എറണാകുളം, അദീബ് തൃശ്ശൂർ, അബ്ദുസ്സമദ് കൊല്ലം എന്നിവർ സംസാരിച്ചു
Adjust Story Font
16

