Quantcast

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്തെ തീരദേശ മേഖലകളിൽ താമസിക്കുന്നവർക്ക് ജാ​ഗ്രത നിർദേശവും നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    10 Jun 2025 3:09 PM IST

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
X

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ തീരദേശ മേഖലകളിൽ താമസിക്കുന്നവർക്ക് ജാ​ഗ്രത നിർദേശവും നൽകിയിട്ടുണ്ട്. വരു ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം തുടരുമെന്നും അറിയിച്ചു.




TAGS :

Next Story