Quantcast

കൊല്ലത്ത് ഇസ്രായേൽ സ്വദേശിനിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

36കാരിയായ സ്വാത്തോയാണ് കൊല്ലപ്പെട്ടത്, ഭർത്താവ് കൃഷ്ണചന്ദ്രനെ (75) മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    30 Nov 2023 11:02 PM IST

Israel native death in Kollam
X

കൊല്ലം: കൊട്ടിയത്ത് ഇസ്രായേൽ സ്വദേശിനിയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. 36കാരിയായ സ്വാത്തോയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് കൃഷ്ണചന്ദ്രനെ (75) മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്ന് വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. സ്വാത്തോയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കൃഷ്ണചന്ദ്രൻ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യോഗ ക്ലാസ്സിലൂടെയാണ് കൃഷ്ണചന്ദ്രനും സ്വാത്തോയും പരിചയപ്പെട്ടതെന്നാണ് വിവരം. രാധ എന്നാണ് സ്വാത്തോയെ വിളിച്ചിരുന്നത്. നാട്ടിൽ ആയുർവേദ ചികിത്സയായിരുന്നു കൃഷ്ണചന്ദ്രന്. ഇരുവരും കൊട്ടിയത്ത് കോടാലിമുക്കിൽ കൃഷ്ണചന്ദ്രന്റെ ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നു താമസം.

ഇന്ന് വൈകുന്നേരം പുറത്തുപോയ തിരിച്ചെത്തിയ ബന്ധു ഇരുവരെയും വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് പിൻഭാഗത്തെത്തി കതക് തുറന്നപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

TAGS :

Next Story