ഇസ്രായേലിന്റെ ഖത്തർ ആക്രമണം; സോളിഡാരിറ്റി-എസ്ഐഒ പ്രതിഷേധ പ്രകടനം നടത്തി
ലോക സമാധാനത്തിനു ഭീഷണിയായ സയണിസ്റ്റ് ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കേണ്ട സമയമാണിതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു

കോഴിക്കോട് : വെടിനിർത്തൽ ചർച്ചക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ചു സോളിഡാരിറ്റിയും എസ്ഐഒവും സംയുക്തമായി കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ലോക സമാധാനത്തിനു ഭീഷണിയായ സയണിസ്റ്റ് ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കേണ്ട സമയമാണിതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. മുസ്‌ലിം ലോകത്ത് സമാധാനം ഒരുതരത്തിലും നിലവിൽ വരുത്താൻ അമേരിക്കയും ഇസ്രായേലും അനുവദിക്കില്ലെന്നതിന്റെ പ്രഖ്യാപനം കൂടിയാണ് ഈ ആക്രമണമെന്നും തൗഫീഖ് കൂട്ടിച്ചേർത്തു.
ധാർമിക ബോധത്തിന്റെ എല്ലാ അതിർ വരമ്പുകളും ലംഘിച്ചു കൊണ്ട് മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിനു മേൽ നടത്തിയ ആക്രമണം തെമ്മാടിത്തമാണെന്ന് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് അഡ്വ അബ്ദുൽ വാഹിദ് പറഞ്ഞു.
Next Story
Adjust Story Font
16

