Quantcast

'ശിവശക്തി'; അതിൽ ഞാനെന്ത് പറയാനാ? പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്: എസ് സോമനാഥ്

പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും എസ് സോമനാഥ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-08-27 10:34:08.0

Published:

27 Aug 2023 7:34 AM GMT

ശിവശക്തി; അതിൽ ഞാനെന്ത് പറയാനാ? പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്: എസ് സോമനാഥ്
X

തിരുവനന്തപുരം: ചന്ദ്രനിൽ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിനു ശിവശക്തി പോയന്റ് എന്ന് പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ് സോമനാഥ്. പേരിടാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് പറഞ്ഞ ഐ.എസ്.ആർ.ഒ ചെയർമാൻ ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍ 3 ന്റെ വിജയത്തിനു ശേഷം എസ് സോമനാഥ് തിരുവനന്തപുരത്തെത്തിയപ്പോഴാണ് പ്രതികരണം.

ചാന്ദ്രയാൻ മൂന്നിൽ നിന്ന് വിലപ്പെട്ട വിവരങ്ങൾ ലഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. ഐ.എസ്.ആർ.ഒ സംഘം കാത്തിരിക്കുകയാണ്. ഇപ്പോൾ ചന്ദ്രനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളിലും ഗവേഷണങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേ​ഹം പറഞ്ഞു.

TAGS :

Next Story