Quantcast

ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥന്റെ ആത്മകഥ പ്രസിദ്ധീകരിക്കില്ല

‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന പേരിലായിരുന്നു ആത്മകഥ തയ്യാറാക്കിയത്.

MediaOne Logo

Web Desk

  • Published:

    4 Nov 2023 1:16 PM GMT

ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥന്റെ ആത്മകഥ പ്രസിദ്ധീകരിക്കില്ല
X

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥന്റെ ആത്മകഥ പ്രസിദ്ധീകരിക്കില്ല. കോപ്പികൾ പ്രസിദ്ധീകരിക്കരുതെന്ന് പ്രസാദകർക്ക് നിർദ്ദേശം നൽകി. ‘നിലാവു കുടിച്ച സിംഹങ്ങള്‍’ എന്ന പേരിലായിരുന്നു ആത്മകഥ തയ്യാറാക്കിയത്. താൻ ഐ.എസ്.ആർ.ഒ ചെയർമാനാകുന്നത് മുൻ ചെയർമാൻ കെ.ശിവൻ തടഞ്ഞു എന്ന പരാമർശം ആത്മകഥയിൽ ഉണ്ടായിരുന്നു. ആത്മകഥ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നാണ് എസ്.സോമനാഥൻ വ്യക്തമാക്കുന്നത്. വിവാദങ്ങള്‍ ഖേദകരമാണെന്നും അതിനാലാണ് പ്രസിദ്ധീകരണം വേണ്ടെന്നുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story