സമവായനീക്കങ്ങള്‍ക്കിടയിലും സമസ്തയിൽ അസ്വാരസ്യം; ഹമീദ് ഫൈസിക്കെതിരെ നേതാക്കൾ
സമസ്‌തയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഹമീദ് ഫൈസിയാണെന്നും ശബ്‌ദ സന്ദേശം വന്നത് ശരിയായില്ലെന്നും എം.സി മായിൻഹാജി വിമശിച്ചു. അബ്‌ദുസമദ് പൂക്കോട്ടൂരും ഹമീദ് ഫൈസിക്കെതിരെ രംഗത്തെത്തി.

അബ്ദുസമദ് പൂക്കോട്ടൂര്‍- ഹമീദ് ഫൈസി അമ്പലക്കടവ് Photo- mediaonenews
കോഴിക്കോട്: സമവായനീക്കങ്ങള്‍ക്കിടയിലും സമസ്തയിൽ അസ്വാരസ്യം തുടരുന്നു. സമവായ നീക്കം സംബന്ധിച്ച വാർത്തകളെ തള്ളി ഹമീദ് ഫൈസി അമ്പലക്കടവിൻ്റെ ശബ്ദസന്ദേശം പ്രചരിച്ചതാണ് പുതിയ വിവാദം.
സമസ്‌തയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം ഹമീദ് ഫൈസിയാണെന്നും ശബ്‌ദ സന്ദേശം വന്നത് ശരിയായില്ലെന്നും എം.സി മായിൻഹാജി വിമശിച്ചു. അബ്‌ദുസമദ് പൂക്കോട്ടൂരും ഹമീദ് ഫൈസിക്കെതിരെ രംഗത്തെത്തി.
അതേസമയം കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരണം സ്ഥിരീകരിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ പ്രസ്താവനയിറക്കി. സമസ്തയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായം ഉണ്ടാക്കാനും നൂറാം വർഷിക സമ്മേളന പ്രവർത്തനം ഏകോപിപ്പിക്കാനുമാണ് കഴിഞ്ഞ ദിവസം കോ ഓർഡിനേഷന് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നത്. മായിന്‍ഹാജി ചെയർമാനും മോയിന്‍ കുട്ടി മാസ്റ്റർ കോ ഓർഡിനേറ്ററുമായാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
എന്നാൽ ഈ സമവായ നീക്കങ്ങളെ വിമര്‍ശിച്ചാണ് ഹമീദ് ഫൈസി രംഗത്ത് എത്തിയത്. ഇങ്ങനെ വിമർശിക്കുന്ന ശബ്ദസന്ദേശം പ്രചരിക്കുകയും ചെയ്തു. എന്നാൽ സമയവായം ഉണ്ടായതിന് ശേഷവും ഇത്തരത്തിലുള്ള ശബ്ദ സന്ദേശം വന്നതിന് എതിരെയാണ് ലീഗ് അനുകൂല സമസ്ത നേതാക്കൾ മലപ്പുറത്ത് ഇന്ന് മാധ്യമങ്ങളെ കണ്ടത്. സമവായത്തിന് ശേഷവും അതിനെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും ഏതെങ്കിലും സ്ഥാനത്തിന് വേണ്ടിയാണ് കമ്മിറ്റി രൂപീകരിച്ചത് എന്നൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂരും എം.സി മായിൻഹാജിയും പറഞ്ഞു.
Watch Video Report
Adjust Story Font
16

