ഉത്സവ സീസണിൽ യാത്രക്കാരെ വലച്ച് ഐആര്‍സിറ്റിസി തത്കാൽ ബുക്കിങ്; ടിക്കറ്റ് കിട്ടുന്നില്ല
രാവിലെ 10 മണി മുതൽ ഐആർസിടിസി സൈറ്റിൽ പ്രവേശിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി

Representational Image
ഡൽഹി: ഉത്സവ സീസണിൽ ട്രെയിൻ യാത്രക്കാരെ വലച്ച് തത്കാൽ ബുക്കിങ്. പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടും യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നില്ല. രാവിലെ 10 മണി മുതൽ ഐആർസിടിസി സൈറ്റിൽ പ്രവേശിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ഒടിപി സംവിധാനം നടപ്പാക്കിയതോടെ സൈറ്റ് പൂർണമായും തകരാറായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അതിവേഗ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചാലും സൈറ്റിലും ആപ്പിലും ടിക്കറ്റ് ലഭിക്കുന്നില്ല. തത്കാല്‍ ബുക്കിങ് വിൻഡോ തുറക്കുന്ന ആദ്യ 10 മിനിറ്റിൽ ആധാർ ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ നടത്തുന്ന ഓൺലൈൻ ബുക്കിങ്ങിനാണ് മുൻഗണന. എന്നിട്ടും ലോഗിങ് ലോഗിൻ ചെയ്യാൻ പോലും ഭൂരിഭാഗം ആളുകൾക്കും സാധിക്കുന്നില്ല. ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കായി നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുന്നത്.
എന്നാൽ ടിക്കറ്റു ലഭിക്കാതെ ആയതോടെ യാത്രകൾ മുടങ്ങുകയാണ്. ഇൻഡിഗോ പ്രതിസന്ധി ഉണ്ടായതോടെ കൂടുതൽ ആളുകൾ ട്രെയിനിന് ആശ്രയിക്കുകയാണ്. സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ സർവീസ് നടത്തി തിരക്ക് കുറക്കാൻ റെയിൽവേ ശ്രമം നടത്തുന്നുണ്ടെങ്കിലും അത്യാവശ്യ യാത്രക്കാർക്ക് ടിക്കറ്റി ലഭിക്കാത്തത് വലിയ ദുരന്തമാണ് ഉണ്ടാക്കുന്നത്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പരാതിയുമായി രംഗത്ത് എത്തിയത് ഐആർസിടിസിയെയും റെയിൽവേ മന്ത്രിയെയും എല്ലാം ടാഗ് ചെയ്ത് പരാതികൾ അറിയിക്കുന്നുണ്ടെങ്കിലും ഒരു മറുപടിയും ലഭിക്കുന്നില്ലെന്നും യാത്രക്കാർ പറയുന്നു.
Adjust Story Font
16

